നാലു മദ്ഹബുകലെ കൂടാതെ അഞ്ചാതൊരു മദ്ഹബ് ഉണ്ടായിരുന്നു. പക്ഷെ വ്യക്തമായി രേഖപ്പെടുത്താത്തതു കൊണ്ട് നിലനിന്നില്ലെന്നു കേട്ടിട്ടുണ്ട്. ആ മദ്ഹബിനെ കുറിച്ച് വിവരിക്കാമോ?

ചോദ്യകർത്താവ്

ആസിഫ് ഇ കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മദ്ഹബ് എന്ന വാക്കിന് അഭിപ്രായഗതി പദ്ധതി എന്നിങ്ങനെ അര്‍ത്ഥങ്ങളുമുണ്ട്. അതിനെ ഒരാളോട് ചേര്‍ത്തിപ്പറഞ്ഞാല്‍ അയാളുടെ അഭിപ്രായമെന്നായി. ഉദാഹരണമായി ഇമാം ശാഫി (റ)യുടെ മദ്ഹബെന്നാല്‍ ആ മഹാന്റെ അഭിപ്രായമെന്നായി. ഒരു മുജ്തഹിദ് ഖുര്‍ആനിലും ഹദീസിലും ഇജ്തിഹാദ് ചെയ്ത് ഉന്നയിക്കുന്ന അഭിപ്രായമാണ് ഇവിടെ മദ്ഹബ് കൊണ്ട് വിവക്ഷിക്കുന്നത്. അഞ്ച് മദ്ഹബ് മാത്രമല്ല, സഹാബാക്കള്‍, താബിഉകള്‍, താബിഉത്താബിഉകള്‍ എന്നിവരുടെ കാലങ്ങളില്‍ അനേകം മദ്ഹബുകള്‍ ഉണ്ടായിരുന്നു. ഇമാം ഹസനുല്‍ ബസ്വരി, ഇമാം അല്‍ ഔസാഈ, ഇമാം ലൈസുബ്നു സഅ്ദ്, ഇമാം സൌരി, ഇമാം ഇസ്ഹാഖ് ബ്നു റാഹവൈഹി, ഇമാം ത്വബരി, ഇമാം ദാവൂദുള്ളാഹിരി തുടങ്ങിയ പണ്ഡിതരുടെയും അല്ലാത്തവരുടെയും മദ്ഹബുകള്‍ ഉണ്ടായിരുന്നു. അവകളെല്ലാം സത്യസന്ധമായ മദ്ഹബുകള്‍ തന്നെയായിരുന്നു. കാലാന്തരത്തില്‍ അവയുടെ അനുയായികള്‍ ചുരുങ്ങിവരികയും അവസാനം നാമമാത്രമായി ചുരുങ്ങിപ്പോവുകയുമാണ് ചെയ്തത്. എന്നാല്‍ റബ്ബിന്റെ അനുഗ്രഹത്താല്‍ കര്‍മ്മശാസ്ത്ര രംഗത്ത് നാല് മദ്ഹബുകള്‍ അവശേഷിച്ചു. എക്കാലത്തും നിസ്വാര്‍ത്ഥരായ ധാരാളം അനുയായികള്‍ അവര്‍ക്കുണ്ടായി എന്നതാണ് അതിന് കാരണം, ഹനഫി, ഹമ്പലി, ശാഫി, മാലിക്കി എന്നീ മദ്ഹബുകളാണ് പ്രസ്തുത നാലെണ്ണം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter