വുദൂവിന്‍റെ ബാക്കി വെള്ളം കുടിക്കൽ സുന്നത്താണല്ലോ. എങ്കിൽ ഹൗളിൽ ബാക്കി ആകുന്ന വെള്ളം കുടിക്കാൻ പറ്റുമോ? അതോ പാത്രത്തിൽ നിന്ന് വുദൂ എടുക്കുമ്പോള്‍ മാത്രം ആണോ ഈ നിയമം?
ചോദ്യകർത്താവ്
നൌഫല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വുദൂ ചെയ്ത് ശേഷിച്ച വെള്ളം കുടിക്കല്‍ സുന്നതാണ്. അത് എല്ലാ രോഗങ്ങള്‍ക്കും ശമനമാണ്. (തുഹ്ഫ). ഇത് എല്ലായിടത്തേക്കും ബാധകമാണ്. ഹൌളില്‍ ബാകിയാകുന്ന വെള്ളം കുടിക്കാന്‍ യോഗ്യമാണെങ്കില്‍ അത് സുന്നതാണ്. എന്നാല്‍ വൂദൂഇനായി മാത്രം വഖ്ഫ് ചെയ്യപ്പെട്ടടിത്ത് ഇത് സുന്നത്തില്ലെന്ന് ബുശ്റല്‍ കരീം എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. പക്ഷേ, വുദൂവിന്‍റെ തന്നെ തുടര്‍ച്ചയെന്ന നിലക്ക് ഇത് സുന്നത്ത് തന്നെയാകുമെന്നും അദ്ദേഹം അഭിപ്രായപെട്ടിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ