നായ യുമായി ഇടപഴകുന്ന(തൊടുന്ന) ഒരാളുടെ കൈ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം തിന്നാന്‍ പറ്റുമോ?അയാളുടെ കൈ നജ്സ് അല്ലാതാകന്‍ മണ്ണിട്ട വെള്ളം കൊണ്ട് കഴുകണോ ? അല്ലെങ്കില്‍ സാധാരണ വെള്ളം കൊണ്ട് കഴുകിയാല്‍ മതിയോ?
ചോദ്യകർത്താവ്
സൈഫുദ്ദീന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കൈ നജസായതിനു ശേഷം അതു ശുദ്ധിയാക്കാതെയാണ് ആ ഭക്ഷണം ഉണ്ടാക്കിയതെന്ന് ഉറപ്പുള്ളതാണെങ്കില്‍ ആ ഭക്ഷണം കഴിക്കാന്‍ പറ്റുകയില്ല. നനവോടെ നായ സ്പര്‍ശിച്ചാല്‍ മാത്രമേ കൈ നജസുള്ളതാവുകയുള്ളൂ. അപ്പോള്‍ മാത്രമേ അത് ശുദ്ധിയാക്കല്‍ നിര്‍ബന്ധമാവുന്നുള്ളൂ. ശുദ്ധിയാക്കേണ്ടത് ഏഴു പ്രാവശ്യം കഴുകി കൊണ്ടാണ്. അതിലൊന്ന് മണ്ണു കലക്കിയ വെള്ളം കൊണ്ടാവുകയും വേണം. നജസാവാന്‍ സാധ്യത കൂടുതലുള്ള അവിശ്വാസികളുടെ ഭക്ഷണം കഴിക്കലും അവരുടെ പാത്രങ്ങള്‍ ഉപയോഗിക്കലും കറാഹതാണെന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയതാണ്. സമാനമായ ഉത്തരം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.