ചാറ്റിങ്ങിലൂടെ ഒരു അന്യ പുരുഷന്‍ സ്ത്രീക്ക് സലാം പറഞ്ഞാല്‍ മടക്കാമോ
ചോദ്യകർത്താവ്
സാലിം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സലാം പറയുന്നതിലൂടെ അന്യ സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ അതിരു വിട്ട ബന്ധങ്ങള്‍ക്കുള്ള കവാടമാണ് തുറക്കുന്നത്. അതിനാലണ് ശരീഅത് അത്തരം ബന്ധങ്ങള്‍ക്ക് ഇടം നല്‍കാവുന്ന തരത്തിലുള്ള സലാം പറച്ചിലും മടക്കലും വിലക്കിയിരിക്കുന്നത്. നേരിട്ടു സലാം പറയുമ്പോഴുണ്ടായേക്കാവുന്നതു പോലെയോ അതിനേക്കാള്‍ വലുതോ ആയ അപകടങ്ങള്‍ക്ക് ചാറ്റിങ്ങിലൂടെയുള്ള സലാം കാരണമാകാമെന്നതിനാല്‍ ചാറ്റങ്ങിലൂടെയുള്ള അന്യസ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള സലാമിനു നേരിട്ടുള്ള സലാമിന്‍റെ അതേ വിധിയാണ്.
സമാനമായ വിഷയങ്ങളുടെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.
പുരുഷന്‍ അന്യസ്ത്രീക്ക് സലാം പറയാമോ
അന്യ സ്ത്രീകളോട് ഫൈസ്ബുക് വഴി മെസ്സേജ് ചെയ്യുന്നത്
മെസ്സേജിലൂടെയുള്ള സലാം മടക്കണോ
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.