അന്യസ്ത്രീകളെ നോക്കുന്നതിന്‍റെ വിധി എന്താണ്? എങ്ങനെ അതില്‍ നിന്ന് ഒഴിവാകാം?

ചോദ്യകർത്താവ്

സാജിദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അന്യ സ്ത്രീ പുരുഷന്മാര്‍ പരസ്പരം നോക്കല്‍ ശിരീഅത് പ്രകാരം നിഷിദ്ധമാണ്. വ്യഭിചാരത്തിലേക്കെത്തിക്കുന്ന മുഴുവന്‍ വഴികളും അടക്കലാണ് ശരീഅത് അത് കൊണ്ടുദ്ദേശിച്ചത്. അത് ഖുര്‍ആനില്‍ തന്നെ അള്ളാഹു കല്‍പിച്ചതുമാണ്. قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ . وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ...الآية  "നബീ,) സത്യവിശ്വാസികളോട്‌ അവരുടെ കണ്ണുകള്‍ ചിമ്മുവാനും ജനനേന്ദ്രിയങ്ങള്‍ സൂക്ഷിക്കുവാനും താങ്കള്‍ പറയുക. (എന്നാല്‍ അവര്‍ അപ്രകാരം ചെയ്യും.) അതാണ്‌ അവര്‍ക്ക്‌ ഏറ്റവും ശുദ്ധമായ മാര്‍ഗം. നിശ്ചയം അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച്‌ അല്ലാഹു സൂക്ഷ്‌മജ്ഞനാണ്‌." സത്യവിശ്വാസിനികളോടു അവ കൊണ്ട് കല്‍പിക്കുക. അനുവദനീയമല്ലാത്തതിലേക്ക്‌ നോക്കാതിരിക്കുക, പ്രഥമ നോട്ടത്തില്‍ തനിക്ക്‌ കാണുവാന്‍ പാടില്ലാത്ത ആളോ വസ്‌തുവോ ആണെന്ന്‌ മനസ്സിലായാല്‍ തുടര്‍ന്നു നോക്കാതിരിക്കുക എന്നൊക്കെയാണ്‌ `കണ്ണുകള്‍ ചിമ്മുക' എന്നതിന്റെ സാരം.അവിചാരിതമായി ഉണ്ടാകുന്ന നോട്ടത്തെക്കുറിച്ച്‌ ഞാന്‍ നബി(സ) യോട്‌ ചോദിച്ചുവെന്നും അപ്പോള്‍ എന്റെ ദൃഷ്ടി തിരിക്കുവാന്‍ അവിടന്ന്‌ കല്‍പിച്ചുവെന്നും ജരീറുബ്‌നു അബ്ദില്ലാഹില്‍ബജലി(റ) പ്രസ്‌താവിച്ചിട്ടുണ്ട്‌ (മുസ്‌ലിം). നോട്ടത്തില്‍ നിന്നാണ്‌ വ്യഭിചാരത്തിന്‌ പ്രചോദനം ലഭിക്കുന്നത്‌. കണ്ണിന്റെ വ്യഭിചാരമാണ്‌ നോട്ടം. കേള്‍ക്കല്‍ കാതിന്റെയും സംസാരിക്കല്‍ നാവിന്റെയും പിടിക്കല്‍ കൈയിന്റെയും നടക്കല്‍ കാലിന്റെയും വ്യഭിചാരമാണ്‌; ഹൃദയം മോഹിക്കുന്നു, ജനനേന്ദ്രിയം അതിനെ യാഥാര്‍ത്ഥ്യമാക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നു എന്നും റസൂല്‍ അരുളിയിട്ടുണ്ട്‌. അന്യ സ്ത്രീകളെ നോക്കുക മാത്രമല്ല ഏത് തെറ്റും മനുഷ്യ സഹജമാണ്. ഇത്തരം തെറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാണ് മനുഷ്യനോടുള്ള അള്ളാഹുവിന്റെ കല്‍പന. അള്ളാഹു പറയുന്നു: ക്ഷമയും നമസ്‌കാരവും കൊണ്ട് നിങ്ങള്‍ സഹായം തേടുക. ഭക്തന്മാരല്ലാത്തവര്‍ക്ക് അത് (നമസ്‌കാരനിര്‍വഹണം) ഭാരമേറിയതുതന്നെയാകുന്നു. ഇഹലോകത്തെ സുഖലോലുപതകള്‍ പുല്‍കാന്‍ മനുഷ്യന്റെ ദേഹേച്ച അവനെ പ്രേരിപ്പിച്ച് കൊണ്ടിരിക്കുമ്പോഴൊക്കെ അതില്‍ ക്ഷമ കൈകൊള്ളുക. നല്ലത് മാത്രം സ്വീകരിക്കാന്‍ ശരീരത്തെ ശീലിപ്പിക്കുക. അത് പോലെ നിസ്കാരം അള്ളാഹു കല്‍പിച്ചത് പോലെ നിലനിറുത്തുകയും ചെയ്യുക. എന്നാല്‍ തെറ്റുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനാവുമെന്നാണ് ഈ ആയതിന്റെ ഉദ്ദേശമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കണ്ണ് കൊണ്ട് തെറ്റ് ചെയ്യാന്‍ തോന്നുമ്പോള്‍ കണ്ണെന്ന നിഅ്മതിനെ കുറിച്ച് ചിന്തിക്കുക. ആ നിഅ്മതിന് ശുക്റ് ചെയ്യണമല്ലോ. ആരു കാണുന്നില്ലെങ്കിലും അള്ളാഹു കാണുന്നുവെന്ന ചിന്തയും നില നിറുത്തുക. നന്മ ചെയ്യാനുള്ള തൌഫീഖിന് വേണ്ടി പ്രാര്‍ത്ഥിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
നബീ,) സത്യവിശ്വാസികളോട്‌ അവരുടെ കണ്ണുകള്‍ ചിമ്മുവാനും ജനനേന്ദ്രിയങ്ങള്‍ സൂക്ഷിക്കുവാനും താങ്കള്‍ പറയുക. (എന്നാല്‍ അവര്‍ അപ്രകാരം ചെയ്യും.) അതാണ്‌ അവര്‍ക്ക്‌ ഏറ്റവും ശുദ്ധമായ മാര്‍ഗം. നിശ്ചയം അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച്‌ അല്ലാഹു സൂക്ഷ്‌മജ്ഞനാണ്‌.
നബീ,) സത്യവിശ്വാസികളോട്‌ അവരുടെ കണ്ണുകള്‍ ചിമ്മുവാനും ജനനേന്ദ്രിയങ്ങള്‍ സൂക്ഷിക്കുവാനും താങ്കള്‍ പറയുക. (എന്നാല്‍ അവര്‍ അപ്രകാരം ചെയ്യും.) അതാണ്‌ അവര്‍ക്ക്‌ ഏറ്റവും ശുദ്ധമായ മാര്‍ഗം. നിശ്ചയം അവര്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച്‌ അല്ലാഹു സൂക്ഷ്‌മജ്ഞനാണ്‌.

ASK YOUR QUESTION

Voting Poll

Get Newsletter