തസ്ബീത്ത് ചൊല്ലാന്‍ വേണ്ടി ഖബറിങ്കല്‍ നില്ക്കേണ്ട സമയം ആയ ഒരു ഒട്ടകത്തിനെ അറുത്ത് മാംസം വിതരണം ചെയ്യേണ്ട സമയം എന്നത് ഇന്നത്തെ സമയ കണക്കില്‍ ഏകദേശം എത്ര നേരമാണ്?

ചോദ്യകർത്താവ്

അബൂ അസലഹ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അംറ് ബ്നു ആസ്വ് (റ) സ്വന്തം വഫാത് സമയത്ത് തന്‍റെ ഖബറനിരികില്‍ ഒരു ഒട്ടകത്തെ അറുത്ത് വിതരണം ചെയ്യുന്ന സമയം വരെ നില്‍ക്കണമെന്നും അങ്ങനെ നിങ്ങളുടെ സാന്നിധ്യം മൂലം ആശ്വാസം ലഭിക്കണമെന്നും എന്‍റെ നാഥന്‍റെ ദൂതന്മാരോടു എന്താണ് ഞാന്‍ പ്രതിവചിക്കേണ്ടതെന്നറിയണമെന്നും കല്‍പിച്ചിരുന്നു. (മുസ്ലിം). ഈ ഹദീസിന്‍റെയും മറ്റു ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മയ്യിത്തിനെ മറവു ചെയ്തതിനു ശേഷം കുറച്ചാളുകള്‍ കുറച്ചു സമയം അവിടെ നില്‍കുകയും തസ്ബീത് ചൊല്ലുകയും ചെയ്യല്‍ സുന്നത്താണെന്ന് ഫുഖഹാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്.  ഒരു ഒട്ടകത്തെ അറുത്ത് മാംസം വിതരണം ചെയ്യേണ്ട സമയം എന്നത് വളരെ കൃത്യമല്ല. അത് ഒരു ഏകദേശ കണക്കാണ്.  ചില ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളില്‍ ഒരു സാഅത് നില്‍കല്‍ സുന്നത്താണെന്നാണ്. സാഅത് എന്നതിനു അല്പം സമയം എന്നും ഒരു ദിവസത്തിന്‍റെ ഇരുപത്തിനാലിലൊന്ന് എന്നും അര്‍ത്ഥമുണ്ട്.  സാധാരണ ഗതിയില്‍ ഒരു പ്രഗത്ഭനായ അറവുകാരനു ഒട്ടകത്തെ അറുത്ത് മാംസമാക്കി വെക്കാന്‍ അരമണിക്കൂറിലും കുറവേ ആവശ്യമാകുകയുള്ളൂ. കുറച്ചു നേരം അവിടെ നിന്നു തസ്ബീതും തല്‍ഖീനും ചൊല്ലിയാല്‍ തന്നെ അതിന്‍റെ സുന്നത്ത് ലഭിക്കും.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter