വുദുവില്‍ സംശയിച്ചാല്‍ വളു മുറിയുമോ
ചോദ്യകർത്താവ്
സാബിര് കെ. എം.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വുദു എടുത്തു എന്നു ഉറപ്പുണ്ടാവുകയും പിന്നീട് അതു മുറിഞ്ഞോ എന്ന് സംശയിച്ചാല്‍ വുദൂ മുറിയുകയില്ല. വുദൂ എടുത്തു പൂര്‍ത്തിയായതിനു ശേഷം ഏതെങ്കിലും റുക്ന് ഒഴിവാക്കിയോ എന്നു സംശയിച്ചാലും വുദു മുറിയുകയില്ല. വുദൂ മുറിഞ്ഞുവെന്നത് ഉറപ്പാണ്. പക്ഷേ അതിനു ശേഷം വുദൂ എടുത്തോ എന്നാണ് സംശയമെങ്കില് അവനു വുദൂ ഇല്ലാത്തതായി കണക്കാക്കണം. പുതുതായി വുദൂ എടുക്കുകയും വേണം. നല്ലതു പഠിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.