ജനിച്ച ഉടനെ കുഞ്ഞിന് മധുരം തൊട്ടു കൊടുക്കുന്നതിന്റെ രീതിയെങ്ങിനെ? ആണ്കുഞ്ഞാണെങ്കില്‍ മുസ്‍ലിം പുരുഷനും പെണ്‍കുഞ്ഞാണെങ്കില്‍ മുസ്‍ലിം സ്ത്രീയും തന്നെ തൊട്ടുകൊടുക്കണമെന്നു നിബന്ധനയുണ്ടോ? വിശദീകരണം അഭ്യര്‍ത്ഥിക്കുന്നു.

ചോദ്യകർത്താവ്

മുഹമ്മദ് തിരുവന്തപുരം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒരു കുഞ്ഞ് ജനിക്കുക എന്നത് വലിയൊരു അനുഗ്രഹമാണ്. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലുമെന്ന പോലെ, ജനനസമയത്തും തുടര്‍ന്നും ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ജനിച്ച കുഞ്ഞിന് മധുരം കൊടുക്കല്‍ ഇതില്‍പെട്ടതാണ്. ഇങ്ങനെ മധുരം കൊടുക്കല്‍ സുന്നതാണ്. ആണ്‍കുഞ്ഞായാലും പെണ്‍കുട്ടിയായാലും കാരക്ക ചവച്ച് സ്വാലിഹായ പുരുഷനാണ് മധുരം നല്‍കേണ്ടത്. കാരക്കയില്ലെങ്കില്‍ മറ്റെന്തങ്കിലും മധുരം ഉപയോഗിക്കാം. സ്വാലിഹായ പുരുഷന്‍ ഇല്ലെങ്കില്‍ സ്വാലിഹതായ സ്ത്രീയാണ് കൊടുക്കേണ്ടത്. ഗര്‍ഭവും ജനനവുമായി ബന്ധപ്പെട്ട മര്യാദകളും കര്‍മ്മങ്ങളും വിശദമായി മനസ്സിലാക്കാന്‍ ഗര്‍ഭധാരണവും കുഞ്ഞിന്റെ ജനനവും എന്ന ലേഖനം നോക്കുക. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter