സക്കാത്ത് കൊടുക്കേണ്ടത് എങ്ങനെ? ഒരു ലക്ഷം രൂപക്ക് 2500 രൂപയാണല്ലോ കൊടുക്കേണ്ടത്. അത് ഒരാള്‍ക്ക് കൊടുത്താല്‍ മതിയോ? പാവപെട്ട ഒരുത്തന്‍റെ കല്യാണത്തിന്ന് കൊടുക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ഷാഫി പാക്കത്ത് ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്വത്തിന്‍റെ സകാത് ഒരാള്‍ക്ക് മാത്രം കൊടുത്താല്‍ മതിയാവുകയില്ല. നാട്ടിലെ അവകാശികള്‍ പരിമിതമാവുകയും എല്ലാവര്‍ക്കും കൊടുക്കാന്‍മാത്രം സകാത് വിഹിതം ഉണ്ടാവുകയും ചെയ്താല്‍ എല്ലാവര്‍ക്കും നല്‍കല്‍ നിര്‍ബന്ധമാണ്. അതിന് സാധിക്കാത്തിടത്ത്, (പരിമിതമല്ലാതിരിക്കുകയോ സകാത് വിഹിതം വളരെ കുറച്ച് മാത്രം ഉണ്ടാവുകയോ ചെയ്യുമ്പോള്‍) അവകാശികളായ മൂന്ന് വിഭാഗക്കാരിലെ മൂന്ന് പേര്‍ക്ക് വീതം ആയി ഒമ്പത് പേര്‍ക്ക് നല്‍കേണ്ടതാണ്. വ്യക്തികള്‍ക്ക് നല്‍കുന്നത് തുല്യമല്ലെങ്കിലും ഓരോ വിഭാഗത്തിനും നല്‍കുന്നത് തുല്യമാവലും നിര്‍ബന്ധമാണ്. ഫിത്റ് സകാതിലും പ്രബലാഭിപ്രായം ഇതുതന്നെയാണ്. എന്നാല്‍, ഫിത്റ് സകാത് ഏതെങ്കിലും മൂന്ന് പേര്‍ക്ക് നല്‍കിയാലും മതി എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മരുണ്ട്, ഒരാള്‍ക്ക് നല്‍കിയാലും മതി എന്ന് പറയുന്നവരും ശാഫി മദ്ഹബിലെ പണ്ഡിതരിലുണ്ട്. പാവപ്പെട്ടവന്‍റെ കല്യാണത്തിന് നല്‍കിയാലും സകാത് വീടുന്നതാണ്. സകാത് വാങ്ങാന്‍ അര്‍ഹനാണെങ്കില്‍ മേല്‍പറഞ്ഞവിധം ഒമ്പത് പേരില്‍ ഒരാളായി അയാളെയും പരിഗണിക്കാവുന്നതാണ്. അവകാശികള്‍ ആരെല്ലാമാണെന്ന് ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter