വുദു എങ്ങനെ ചുരുക്കി എടുക്കാം? മൂന്ന് പ്രാവശ്യം തടവല്‍ നിര്‍ബന്ധമാണോ? തലയും ചെവിയും ഒന്നിച്ച് തടവിയാല്‍ മതിയോ?
ചോദ്യകർത്താവ്
ശംസുദ്ദീന്‍ മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശാഫിഈ മദ്ഹബു പ്രകാരം വുദുവിന്‍റെ ഏറ്റവും ചുരുങ്ങിയ രൂപം നിയ്യതോടു കൂടി മുഖം കഴുകുക, പിന്നീട് കൈ രണ്ടും മുട്ടോടു കൂടി കഴുകുക, പിന്നീട് തലയില്‍ നിന്ന് അല്പം തടയുക, പിന്നീട് കാലു രണ്ടും ഞെരിയാണി ഉള്‍പ്പെടെ കഴുകുക. ഒരു പ്രാവശ്യം കഴുകലാണ് നിര്‍ബന്ധം. മൂന്നു പ്രാവശ്യമാക്കല്‍ സുന്നതാണ്. ചെവി തടയല്‍ സുന്നതാണ്. തലയും ചെവിയും വെവ്വേറെ തടയലാണ് ശാഫിഈ മദ്ഹബില്‍ സുന്നത്. തലയും ചെവിയും ഒന്നിച്ചാണു തടവേണ്ടതെന്നാണ് മറ്റു ചില മദ്ഹബുകള്‍. അങ്ങനെ ഒന്നിച്ചു തടവിയാല്‍ വുദൂ ശരിയാകുന്നതാണ്. നിസ്കാരം അദാആയി നിര്‍വ്വഹിക്കാനുള്ള സമയം ഉണ്ടായിരിക്കേ വുദൂ ഇങ്ങനെ ചുരുങ്ങിയ രൂപത്തില്‍ നിര്‍വ്വഹിക്കുന്നത് കറാഹതാണ്. നിസ്കാരം ഖളാആകാതിരിക്കാന്‍ വുദൂ ചുരുക്കല്‍ അത്യാവശ്യമെങ്കില്‍ അങ്ങനെ ചുരുക്കി നിര്‍വ്വഹിക്കല്‍ നിര്‍ബന്ധവുമാണ്. ജമാഅത് ലഭിക്കാന്‍ ചുരുക്കി വുളൂ എടുക്കല്‍ സുന്നത്താണെങ്കിലും നിര്‍ബന്ധമെന്നു മറ്റു മദ്ഹബുകളില്‍ വന്നത് നിര്‍വ്വഹിക്കലാണ് ഉത്തമം.
ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.