എന്റെ ഒരു കൂട്ടുകാരിയുടെ നിക്കാഹ് കഴിഞ്ഞു. നിക്കാഹിനു മുന്പ് അവള്‍ അറിയാതെ ഒരു തെറ്റ് ചെയ്തു പോയി. അത് അവള്‍ ഭര്‍ത്താവിനോടു പറയുകയും ചെയ്തു. അവള്‍ ഇപ്പോള്‍ അവളോട് തൗബ ചെയ്തു മടങ്ങി ഭാര്യയായി ജീവിക്കാന്‍ പറയുന്നു. പക്ഷെ അവള്ക്ക് ഒരു തീരുമാനവും എടുക്കാന്‍ കഴിയുന്നില്ല. അവന്റെ കൂടെ ജീവിച്ചാല്‍ അത് ഭര്‍ത്താവിനെ ചതിക്കലാവില്ലേ എന്നാണ് അവള്‍ പറയുന്നത്. എന്ത് തീരുമാനം അവള്‍ എടുക്കും
ചോദ്യകർത്താവ്
സിന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ചെയ്തു പോയ തെറ്റുകള്‍ ആത്മാര്‍ത്ഥമായ തൌബ ചെയ്യുന്നതിലൂടെ അല്ലാഹു പൊറുത്തു കൊടുക്കുന്നു. വിവാഹത്തിനു ചെയ്തു പോയ തെറ്റില്‍ നിന്നു ഖേദിച്ചു മടങ്ങിയ ആ സഹോദരി ഒരിക്കലും തന്‍റെ ഭര്‍ത്താവിനെ വഞ്ചിക്കുന്നില്ല. നാം ചെയ്തു പൊയ അത്തരം തെറ്റുകള്‍ മറ്റുള്ളവരോടു പറയുന്നത് ശരിയല്ല. അത് സ്വന്തം ഭര്‍ത്താവില്‍ നിന്നു പോലും മറച്ചു വെക്കുകയാണ് വേണ്ടത്. അതിനാല്‍ സഹോദരിയോടു ധൈര്യമായി സന്തോഷത്തോടെ കുടുംബ ജീവിതം തുടരാന്‍ ഉപദേശിക്കുക. ഇതിനു മുമ്പ് സമാനമായ ഒരു ചോദ്യത്തിനു നല്‍കിയ ഈ ഉത്തരം ഇതിനോടു കൂട്ടി വായിക്കണം.
ഭദ്രവും സംതൃപ്തവുമായ കുടുംബജീവിതം നയിക്കാന്‍ നാഥന്‍ തുണക്കട്ടെ.