ഷൂസ് , ബൂട്സ് എന്നിവ ധരിച്ച വ്യക്തിയുടെ വസ്ത്രം ഞെരിയാണിക്ക് താഴെ പോകുന്നതിൽ തെറ്റുണ്ടോ ?
ചോദ്യകർത്താവ്
സിയാസ്, മന്‍സൂര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഞെരിയാണിക്കു താഴെയിറങ്ങിയ വസ്ത്രം നരകത്തിലാണ് എന്ന പ്രവാചക വചനത്തിന്‍റെ പരിധിയില്‍ ഷൂസ്, ബൂട്ട്സ് എന്നിവ ധരിച്ചവരുടെ വസ്ത്രവും ഉള്‍പ്പെടും. പ്രവാചക കാലഘട്ടത്തില്‍ ഷൂസിനോടു സമാനമായ പാദരക്ഷകളുണ്ടായിരുന്നിട്ടും അത് ഈ ഹദീസിന്‍റെ ഉദ്ദേശ്യത്തില്‍ നിന്ന് വിമുക്തമാണെന്ന് ആരും വിശദീകരിച്ചതായി കാണുന്നില്ല.
എന്നാല്‍, ഇതു സംബന്ധമായ മറ്റു ഹദീസുകളില്‍ നിന്ന് മനസ്സിലാകുന്നത്, അഹങ്കാരത്തോടെയോ ആഢംബര പ്രകടനമായോ ഇങ്ങനെ ഞെരിയാണിക്കു താഴെ വസ്ത്രമിറക്കി ധരിക്കുമ്പോഴാണ് ഈ ശിക്ഷ. അശ്രദ്ധമായോ ചില നിര്‍ബന്ധാവസ്ഥകളിലോ അങ്ങനെ സംഭവിക്കുന്നതില്‍ തെറ്റില്ല. അബൂബക്‍ര്‍ (റ) വിന്‍റെ വസ്ത്രം ചിലപ്പോള്‍ ഞെരിയാണിക്കു കീഴെ ഇറങ്ങാറുണ്ടായിരുന്നു. ഈ സംഭവം അഹങ്കാരത്തോടെയോ ആഢംബരത്തോടെയോ അല്ലാത്തതിനാല്‍ നബി(സ) അത് നരകത്തിന്‍റെ വസ്ത്രമാകുകയില്ലെന്നു അരുള്‍ ചെയ്യുകയും ചെയ്തു.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ