നിര്‍ബന്ധ കുളി കുളിക്കുമ്പോള്‍ വായില്‍ എല്ലായിടത്തും വെള്ളം എത്തെല്‍ നിര്‍ബന്ധമാണോ? എന്‍റെ വായിലെ രണ്ട് മുന് പല്ലുകള്‍ സ്ഥിരമായി (എടുത്തു വെക്കാന്‍ പറ്റാത്ത) രീതിയില്‍ വെച്ചിട്ടുണ്ട് . ഇക്കാരണത്താല്‍ തയമ്മും ചെയ്യേണ്ടതുണ്ടോ ?
ചോദ്യകർത്താവ്
സകീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നിര്‍ബന്ധ കുളിയില്‍ വായ കഴുകല്‍ നിര്‍ബന്ധമില്ല. ശാഫിഈ മദ്ഹബു പ്രകാരം വായില്‍ വെള്ളം കൊപ്ലിക്കല്‍ സുന്നത്തേ ഉള്ളൂ. അതിനാല്‍ വെപ്പു പല്ലുണ്ടെന്ന കാരണത്താല്‍ തയമ്മും ചെയ്യേണ്ടതില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.