ഭാര്യ യുടെ ഉമ്മയെ തൊട്ടാല്‍ വുളു മുറിയുകയില്ല. എന്നാല്‍ ഭാര്യ യെ തൊട്ടാല്‍ വുളു മുറിയും, എന്ത് കൊണ്ട് ?
ചോദ്യകർത്താവ്
റശീദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
വുദൂ മുറിയാനുള്ള കാരണങ്ങളിലൊന്നായി എണ്ണിയത് മഹ്റുമുകളല്ലാത്ത സ്ത്രീ-പുരുഷ സ്പര്‍ശനമാണ്. മഹ്റം എന്നാല്‍ വിവാഹ ബന്ധം നിഷിദ്ധമായവര്‍. വിവാഹ ബന്ധം നിഷിദ്ധമായവര്‍ പരസ്പരം സ്പര്‍ശിച്ചാല്‍ വുദൂ മുറിയുന്ന കാരണമാകുകയില്ല. ഭാര്യമാതാവ് മഹ്റം അഥവാ വിവാഹം ബന്ധം നിഷിദ്ധമായവരില്‍ പെടുന്നു. അതിനാല്‍ അവരെ തൊട്ടാല്‍ വുദൂ മുറിയുകയില്ല. ഭാര്യ മഹ്റം അല്ല അഥവാ വിവാഹം ബന്ധം അനുവദനീയമാണ്. അതിനാല്‍ അവരെ തൊട്ടാല്‍ വുദൂ മുറിയും.
യുക്തിപരമായി ചിന്തിച്ചാല്‍ - അന്യ സ്ത്രീ-പുരുഷ സ്പര്‍ശം വുദൂ മുറിയാനുള്ള കാരണമാകുന്നത് അവിടെ ലൈംഗിക ആഗ്രഹം വരാനുള്ള ശരാശരി സാധ്യതയുള്ളതിനാലാണ്. അങ്ങനെയാവുമ്പോള്‍ ലൈംഗികാസക്തിയുണ്ടാവാന്‍ ഏറ്റവും സാധ്യത ഭാര്യയെ സ്പര്‍ശിക്കുമ്പോളാണല്ലോ. മഹ്റമുളെ സ്പര്‍ശിക്കുമ്പോഴും ലൈംഗിക ആസക്തി തോന്നും വിധം മൃഗീയത ഉള്ളില്‍ സൂക്ഷിക്കുന്ന മനുഷ്യ രൂപങ്ങളെ നാം പരിഗണിക്കേണ്ടതില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.