കാര്യം നേടാന്‍ വേണ്ടിയോ രോഗം മാറാന്‍ വേണ്ടിയോ നേര്‍ച്ചയാക്കുന്ന പതിവുണ്ട് സമൂഹത്തില്‍. ഇങ്ങനെ ഉപാധിവെച്ചുള്ള നേര്‍ച്ച ശരിയാണോ?
ചോദ്യകർത്താവ്
ജാസ്മിന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഉദ്ദേശ്യം നേടിയാല്‍ ബുദ്ധിമുട്ടുകള്‍ നീങ്ങിയാല്‍ എന്ന ഉപാധി വെച്ച് നേര്ച്ചയാക്കുന്നത് അനുവദനീയമാണ്. ആ നേര്ച്ചകള്‍ നിറവേറ്റല്‍ നിര്‍ബന്ധവുമാണ്. ഇത്തരം നേര്‍ച്ചക്കു മുജാസാത് എന്നാണ് അറിയപ്പെടുന്നത്. എന്നാല‍്‍ നദ്റുല്ലജാജ് അഥവാ ഒരു പ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്ക്കാനോ അല്ലെങ്കില് ഏതൊങ്കിലുമൊരു കാര്യത്തിനു സ്വന്തത്തെ പ്രേരിപ്പിക്കാനോ വേണ്ടി നേര്ച്ച ചെയ്യുന്നത് തെറ്റാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.