ഒരു ഷോപ്പില്‍ ജോലി ചെയ്യുന്ന വ്യക്തിക്ക് അതേ സ്ഥലത്ത് അതേ കച്ചവടം തുടങ്ങാന്‍ പറ്റുമോ
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഒരു ഷോപ്പില്‍ ജോലി ചെയ്യുന്ന വ്യക്തിക്ക് ആ ഷോപ്പിനടുത്തു തന്നെ അതേ കച്ചവടം തുടങ്ങാനുള്ള അനുവാദവും അവകാശവുമുണ്ട്. സൌഹൃദങ്ങളും വ്യക്തിബന്ധങ്ങളും മോശമാക്കാതിരിക്കാന്‍ ഇരുവരും ശ്രദ്ധിക്കണം. നമുക്കും നമ്മുടെ കൂടെയുള്ളവര്‍ക്കും അന്നം നല്‍കുന്നവനും അത് കണക്കാക്കി വെച്ചവനും അല്ലാഹുവാണല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.