പുരികം പരിക്കാമോ ? ഇസ്ലാമില്‍ വിധി എന്ത്?
ചോദ്യകർത്താവ്
ശബ്ന
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഭംഗി ഇസ്‌ലാം എപ്പോഴും പ്രോല്‍സാഹിപ്പിക്കുന്നതാണ്. ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനോ ന്യൂനത അകറ്റുന്നതിനോ ഇസ്ലാം എതിരല്ല. എന്നാല്‍ അല്ലാഹു സൃഷ്ടിച്ച രൂപത്തില്‍ മാറ്റം വരുത്തുന്നത് തീര്‍ത്തും നിഷിദ്ധമാണ്. അബ്ദുല്ലാഹിബ്നുമസ്ഊദ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം, ഭംഗിക്ക് വേണ്ടി, അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുന്ന, പച്ച കുത്തുന്നവരെയും അതിനാവശ്യപ്പെടുന്നവരെയും പുരികം മുറിക്കുന്നവരെയും അത് ആവശ്യപ്പെടുന്നവരെയും പല്ല് രാകുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു. (ഇമാം ബുഖാരി). ചുരുക്കത്തില്‍ സൃഷ്ടിപ്പില്‍ മാറ്റം വരാത്തവിധമുള്ള ഭംഗിയാക്കലുകളാണ് ശരീഅത് അംഗീകരിക്കുന്നത്. അല്ലാത്തവയെല്ലാം നിഷിദ്ധമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.