ലോണ്‍ എടുത്ത് വീട് നിര്‍മിക്കാമോ..?

ചോദ്യകർത്താവ്

ശഫീഖ് സി കെ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ലോണ്‍ എന്നുപറഞ്ഞാല്‍ കടം എന്നാണര്‍ത്ഥം. ഇന്ന് സാധാരണഗതിയില്‍ ബാങ്ക് ലോണുകള്‍ക്കാണ് ആ പദം ഉപയോഗിക്കുന്നത്. പലിശ കൊടുക്കേണ്ട ലോണ്‍ ആണെങ്കില്‍ ആ ഇടപാട് തന്നെ ഹറാമാണ്. എന്ത് ആവശ്യത്തിന് വേണ്ടിയാണെങ്കിലും പലിശ കൊടുത്തുകൊണ്ട് കടം വാങ്ങുന്നത് തീര്‍ത്തും നിഷിദ്ധമാണ്. ജാബിര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: ‘പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും അതിന്റെ സാക്ഷികളെയും അതിനു എഴുത്ത്കുത്തുകള്‍ നടതതുന്നവനെയും നബി (സ) ശപിച്ചിരിക്കുന്നു. നബി (സ) പറഞ്ഞു: അവരെല്ലാവരും സമമാണ് (കുറ്റത്തിന്റെ കാര്യത്തില്‍). ഈ ഹദീസ്‌ പലിശ കൊടുക്കുന്നതിന്റെ ഗൌരവം ബോധ്യപ്പെടുത്തുന്നു. തന്റെ മുന്നില്‍ എല്ലാ വാതിലുകളും അടയുകയും തന്റെ ജീവിതം അപകടത്തിലാവുകയും ചെയ്യുമെന്ന് ബോധ്യമാവുകയും ചെയ്യുമ്പോള്‍ മാത്രമേ അവസാന വഴി എന്ന നിലയില്‍ ഇക്കാര്യങ്ങളെ സമീപിക്കാന്‍ പറ്റൂ. ഉദാഹരണമായി പറഞ്ഞാല്‍ ഡ്രൈവിംഗ് ജോലി മാത്രമറിയുന്ന ഒരാള്‍ക്ക്‌ മറ്റൊരു ജോലി ലഭിക്കാതിരിക്കുകയും പലിശരഹിത കടം കിട്ടാനുള്ള മുഴുവന്‍ വഴികളും അടയുകയും തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ മറ്റൊരു വഴിയുമില്ലെന്നു ഉറപ്പാവുകയും ചെയ്യുന്ന സമയത്ത് ജീവിതമാര്‍ഗത്തിനു വേണ്ടി പലിശ അധിഷ്ഠിത ലോണ്‍ ഉപയോഗിച്ച് വാഹനം വാങ്ങുന്നത് അനുവദിനീയമാകും. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter