പര്‍ദ ധരിക്കല്‍ സ്ത്രീകള്ക്ക് നിര്ബന്ധമുണ്ടോ? ഭാര്യയോട് പര്‍ദ ധരിക്കാന്‍ പറയുമ്പോള്‍, പര്‍ദ തന്നെ ധരിക്കണമെന്ന് എന്താണ് നിര്ബന്ധമെന്നും, ശരീരം മുഴുവനായും മറയുന്ന വസ്ത്രം ധരിച്ചാല്‍ പോരെ എന്നും ചോദിക്കുന്നു. എന്താണ് മറുപടി പറയേണ്ടത്?
ചോദ്യകർത്താവ്
അസ്കര്‍ അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഇന്നു പൊതുവെ അറിയപ്പെടുന്ന പര്‍ദ ധരിച്ചു തന്നെ ഹിജാബ് (ഔറത് മറക്കല്‍) വേണമെന്നു നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ ഇന്നു മാര്‍കറ്റില്‍ വില്‍ക്കപ്പെടുന്ന ചില പര്‍ദകള്‍ ഹിജാബിനു യോചിച്ചതുമല്ല. മറ എന്ന അര്‍ത്ഥം വരുന്ന പേര്‍ഷ്യന്‍ പദമാണ് പര്‍ദ. ഇസ്ലാമികമായ വസ്ത്ര ധാരണത്തിനും സ്ത്രീയോടു ഇസ്ലാം അനുശാസിക്കുന്ന ഹിജാബ് നടപ്പിലാക്കാന്‍ ഏറെ സൌകര്യപ്രദവുമായ ഒരു വസ്ത്രം എന്ന നിലക്കാണ് ഹിജാബിന്‍റെ പര്യായ പദമായ പര്‍ദ എന്ന പേരിലുള്ള വസ്ത്രം മുസ്ലിംകള്‍ സാധാരണ ഉപയോഗിച്ചു വരുന്നത്.
ശരീരം മുഴുവനും മറയുക, ശരീരാകൃതി വ്യക്തമാക്കും വിധം ഇറുകിയതാവാതിരിക്കുക, ആഘര്‍ഷണീയമായ നിറവും ചിത്രണങ്ങളും ഇല്ലാതിരിക്കുക ഇതെല്ലാമാണ് മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കേണ്ടവ. ഇവ ഒത്തു ചേര്‍ന്ന ഏതും സ്ത്രീക്ക് വസ്ത്രമായി സ്വീകരിക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.