ഭര്‍ത്താവിന്റെ പേര് എഴുതിയ മോതിരം ഭാര്യ അണിയാന്‍ പാടുണ്ടോ? അത് അന്യ മതക്കാരുടെ ആചാരം നാം കടം കൊള്ളുന്നത് പോലെയാകില്ലേ?
ചോദ്യകർത്താവ്
അസ്കര്‍ അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഭര്‍ത്താവിന്‍റെ പേരു് എഴുതിയ മോതിരം ധരിക്കുന്നതില്‍ വിരോധമൊന്നും വന്നിട്ടില്ല. അത് ഏതെങ്കിലും മത വിഭാഗത്തിന്‍റെ വിശ്വാസവും ആചരവുമായി ബന്ധപെട്ട ചടങ്ങുമല്ല. മോതിരത്തില്‍ എഴുതപ്പെട്ട പേര് ആദരണീയമായ പദങ്ങളാണെങ്കില്‍ അവ ധരിച്ച് മല മൂത്ര വിസര്‍ജ്ജനത്തിനു പോകാവതല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.