ഞാന്‍ സൗദി അറേബ്യയിലാണ് ജീവിക്കുന്നത്. ഇവിടെ കിട്ടുന്ന മാംസത്തിന്റെ മുകളിലെല്ലാം ഹലാല്‍ എന്ന് എഴുതിയിട്ടുണ്ടാവും. അത് ബ്രസീല്‍, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരുന്നതായാലും. ഇതൊക്കെ കഴിക്കാന്‍ പറ്റുമോ?
ചോദ്യകർത്താവ്
അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മാംസം തരുന്നവര്‍ ഹലാലാണെന്ന് അവകാശപ്പെടുകയും ഹലാലായ രീതിയില്‍ അവിടെ അറുക്കപ്പെടാനുള്ള സാധ്യതയുണ്ടാകുകയും ചെയ്താല്‍ അതിനെ ഹലാലിന്‍റെ ഗണത്തില്‍ പെടുത്താം. ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ അറവു നടത്താന്‍ ഒരിക്കലും സാധ്യതയില്ലാത്തിടത്തു നിന്നാണെങ്കില്‍ അത് ഹലാലായി ഗണിക്കാവതല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.