ഇമാം സലാം വീട്ടിയ ശേഷം മഅ്മൂം ബാക്കിയുള്ള റക്അത് പൂര്‍ത്തിയാക്കുന്നതിനു വേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ തക്ബീര്‍ ചൊല്ലേണ്ടതുണ്ടോ?

ചോദ്യകർത്താവ്

അലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഇമാം സലാം വീട്ടിയ ശേഷം മസ്ബൂഖായ മഅ്മൂം ബാക്കിയുള്ള റക്അത് പൂര്‍ത്തിയാക്കാന്‍ വേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ മഅ്മൂന്‍റെ ആദ്യത്തെ അത്തഹിയ്യാതിനുള്ള ഇരുത്തത്തില്‍ നിന്നാണ് എഴുന്നേല്‍ക്കുന്നതെങ്കില്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ് അല്ലെങ്കില്‍ സുന്നത്തില്ല.

ഉദാഹരണത്തിനു ളുഹ്റിനു ഇമാമിന്‍റെ മൂന്നാമത്തെ റക്അത് ലഭിക്കത്തക്കവിധം തുടര്‍ന്നാല്‍ ഇമാമിന്‍റെ അവസാനത്തെ അത്തഹിയ്യാത്ത് മഅ്മൂമിന്‍റെ ആദ്യത്തെ അത്തഹിയ്യാത്തായിരിക്കും. ഇവിടെ ഇമാമിന്‍റെ സലാമിനു ശേഷം എഴുന്നേല്‍ക്കുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter