മയ്യിതിന്‍റെ കഫം പുട സംസം വെള്ളത്തില്‍ കഴുകി ഉണക്കി അത് ഉപയോഗിക്കുന്നതിന്‍റെ മത വിധി പറയാമോ?.[ഒരാള്‍ മക്കത്തു ഹജ്ജിനു വന്നു മടങ്ങുമ്പോള്‍ കഫംപുട വാങ്ങിച്ചു സംസം വെള്ളത്തില്‍ കഴുകി ഉണക്കി നാട്ടില്‍ കൊണ്ടുപോവുകയും അതില്‍ കഫം ചെയ്യാന്‍ വസിയ്യത്ത് ചെയ്യുകയും ചെയ്തതായി അറിയാന്‍ സാദിച്ചു]
ചോദ്യകർത്താവ്
അഷ്റഫ്. ഓ. പി. അലക്കാട്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കഫ്നു വേണ്ടി ഉപയോഗിക്കുന്ന വസ്തു ബറകത്തുള്ളതാവാന്‍ ആഗ്രഹിക്കുകയും അതിനായി വസ്വിയ്യത്ത് ചെയ്യുന്നതും അനുവദനീയമാണ്. സ്വഹാബികള്‍ ചിലര്‍ അങ്ങനെ ചെയ്തിട്ടുമുണ്ട്. സംസം പുണ്യ ജലമാണ്. അതിന്‍റെ പുണ്യസ്പര്‍ശമുള്ള വസ്ത്രത്തില്‍ കഫ്ന്‍ ചെയ്യുന്നതിനും അങ്ങനെ വസ്വിയ്യത്തു ചെയ്യുന്നതിനു വിരോധമില്ല.ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.