ഒരാള് അശുദ്ധിയോട് കൂടി ഇമാമിനെ തുടര്‍ന്നാല്‍ ഇമാമിന്റെയും മറ്റു മഅ്മൂമീങ്ങളുടെയും നിസ്കാരം ബാഥിലാവുമെന്നു പറയുന്നത് കേട്ടു. ശരിയാണോ?
ചോദ്യകർത്താവ്
അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഒരാള്‍ അശുദ്ധിയോടെ ഇമാമിനെ തുടര്‍ന്നാല്‍ ആ അശുദ്ധിക്കാരന്‍റെ നിസ്കാരം മാത്രമേ അതു മൂലം ബാഥിലാകുകയുള്ളൂ. ഇമാമിന്‍റെയോ മറ്റു മഅ്മൂമുകളുടെയോ നിസ്കാരത്തിന്‍റെ സ്വിഹ്ഹത്തിനെ ബാധിക്കുകയില്ല. ശുദ്ധിയില്ലാത്തവര്‍ പിന്നില്‍ നിന്നു നിസ്കരിച്ചാല്‍ ഇമാമിനു ഖിറാഅതിലെ മറവി പോലോത്തവ സംഭവിച്ചേക്കാമെന്നു ചില ഹദീസുകളില്‍ നിന്നു മനസ്സിലാക്കാം.
ഇമാം അശുദ്ധിയുള്ളവനാണെന്ന് അറിഞ്ഞിരിക്കെ ഇമാമിനെ തുടര്‍ന്നാല്‍ ആ തുടര്‍ന്നവന്‍റെ നിസ്കാരം ശരിയാകുകയില്ല. എന്നാല്‍ നിസ്കാരം കഴിഞ്ഞതിനു ശേഷമാണ് ഇമാം അശുദ്ധിയുള്ളവനായിരുന്നുവെന്നറിഞ്ഞതെങ്കില്‍ അത് മഅ്മൂമിന്‍റെ നിസ്കാരത്തെ ബാധിക്കുകയില്ല.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.