ടി. വി. വാര്‍ത്തകളും പരിപാടികളും വീക്ഷിക്കുമ്പോള്‍ സ്വലാത് ചൊല്ലാമോ. ചൊല്ലിയാല്‍ അത് ശരിയാകുമോ
ചോദ്യകർത്താവ്
റഫീഖ് ഉടുംബുന്തല
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ടി. വി. വാര്‍ത്തകളും പരിപാടികളും വീക്ഷിക്കുമ്പോള്‍ സ്വലാതു ചൊല്ലാവുന്നതും അതു ശരിയാകുന്നതുമാണ്. സ്വലാത്തിനായി ഒഴിഞ്ഞിരിക്കുകയും മനസ്സും ശരീരവും അതില്‍ ലയിച്ചു ചേരുകയും ചെയ്യുന്ന അനുഭൂതിയും പ്രതിഫലം അതിനുണ്ടാവുകയില്ലെന്നു വ്യക്തമാണല്ലോ. എങ്കിലും വിശ്വാസിയുടെ നാവും അധരങ്ങളും ഏതു സമയത്തും അല്ലാഹുവിന്‍റെ ദിക്റു ചൊല്ലി ആര്‍ദ്രമാവുന്നത് ആവശ്യമാണല്ലോ. കക്കൂസ് പോലെയുള്ളിടങ്ങളില്‍ ഹൃദയത്തില്‍ മാത്രമേ ചൊല്ലാവൂ.
റസൂല്‍ (സ)യുടെ പേരുച്ചരിക്കാന്‍ പോലും വുളൂ ഉണ്ടായിരിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയുള്ളവരുണ്ടായിരുന്നു നമ്മുടെ മുന്‍ഗാമികളില്‍. അതിനാല്‍ സഭ്യമല്ലാത്ത പരിപാടികള്‍ വീക്ഷിക്കുകുയും സ്വലാത് ചൊല്ലുകയും ഒന്നിച്ചു ചെയ്യുന്നതിനു പകരം അത്തരം സമയങ്ങളില്‍ ടി.വി. സ്വിച്ച് ഓഫ് ചെയ്ത് സ്വലാതിലായി മുഴുകുകയാണ് നല്ലത്. (സ്വലാത്ത് ഉപേക്ഷിച്ച് സഭ്യമല്ലാത്തതില്‍ സമയം ചെലവഴിക്കുകയല്ല വേണ്ടത്.)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.