മൊബൈലില്‍ ഖുര്‍ആന്‍ ഓതിയാല്‍ കൂലി കിട്ടില്ലേ? ഒന്നു വിശദമാക്കാമോ?
ചോദ്യകർത്താവ്
സൈതലവി കടബഴിപ്പുറം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഇഖ്ലാസോടെ ഖുര്‍ആന്‍ ഓതിയാല്‍ പ്രതിഫലം ലഭിക്കും. അത് മനഃപാഠമായി ഓതിയാലും നോക്കി ഓതിയാലും ലഭിക്കും. ആ നിലക്ക് മൊബൈലില്‍ നോക്കി ഓതിയാലും പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. മുസ്വഹഫില്‍ നോക്കി ഓതുന്നതിനു കൂടുതല്‍ പ്രതിഫലം ഉണ്ടെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാല ക്രമേണ മുസ്വഹഫുകളുടെ നിര്‍മ്മാണ വസ്തുക്കളിലും എഴുതാനുപയോഗിക്കുന്ന ആയുധത്തിലും മഷിയിലും രീതിയിലും എല്ലാം വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അവയെയെല്ലാം മുസ്വഹഫായിട്ടു തന്നെയാണ് കണക്കാക്കി പോന്നിരിക്കുന്നത്. അതിനാല്‍ മൊബൈല്‍ സ്ക്രീനില്‍ ഖുര്‍ആനിന്‍റെ എഴുത്തുകള്‍ തെളിഞ്ഞു വരുമ്പോള്‍ അതിനു മുസ്വഹഫിന്‍റെ വിധി തന്നെ നല്‍കണം. അതു നോക്കി ഓതുമ്പോള്‍ ഖുര്‍ആന്‍ നോക്കുന്നതിന്‍റെയും ഓതുന്നതിന്‍റെയും പ്രതിഫലം ലഭിക്കും. ഇന്‍ ശാ അല്ലാഹ്.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.