കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്നതിന്റെ വിധി എന്ത് ?
ചോദ്യകർത്താവ്
റിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഒരു വിനോദം നിഷിദ്ധമോ അല്ലയോ എന്നു തീരുമാനിക്കാനുള്ള മാനദണ്ഡം - കണക്കും ചിന്തയും അടിസ്ഥാനമായ കളികളെല്ലാം അനുവദനീയവും വെറും അനുമാനങ്ങളില്‍ മാത്രമൊതുങ്ങുന്നവ നിഷിദ്ധവുമാണ്. അതിനാല്‍ കമ്പ്യൂട്ടര്‍ ഗെയ്മുകളെ മൊത്തത്തില്‍ ഹലാലെന്നോ ഹറാമെന്നോ പറയുക സാധ്യമല്ല. അവയില്‍ ബുദ്ധിക്കും കണക്കിനും വിജ്ഞാന വര്‍ദ്ധനവിനും സഹായിക്കുന്നവ ഹലാലും വെറും അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമുള്ളവ ഹറാമുമാണ്. എന്നാല്‍ സാമ്പത്തിക ബാധ്യതകള്‍ നിബന്ധന വെച്ചും നിസ്കാരം പോലുള്ള നിര്‍ബന്ധ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയും മറ്റു നിഷിദ്ധമായ ചീത്ത വിചാരങ്ങളിലേക്കും പ്രവൃത്തിയിലേക്കും (ലൈംഗിക വികാരോത്തജകമായ അര്‍ദ്ധ നഗ്ന സ്ത്രീയെ നായികയാക്കി കളിക്കുന്ന യുദ്ധങ്ങള്‍ ഉദാഹരണം) നയിക്കുന്നതുമായ ഗെയ്മുകള്‍ ഏതു നിലക്കും ഹറാം തന്നെയാണ്.സത്യം സത്യമായി മനസ്സിലാക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും അല്ലാഹു തുണക്കട്ടെ.