പുരുഷനേക്കാള്‍ മാസങ്ങള്‍ പ്രായമുള്ള സ്ത്രീയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇസ്‍ലാം എന്താണ് പറയുന്നത്.
ചോദ്യകർത്താവ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വിവാഹത്തിനു ഇസ്ലാം പ്രായ പരിധികള്‍ ഒന്നും നിശ്ചയിച്ചിട്ടില്ല. ഏതു പ്രായത്തിലും വിവാഹം ചെയ്യാമെന്ന പോലെ തന്നെ ഏതു പ്രായത്തിലുള്ളവരെയും വിവാഹം കഴിക്കാം. പുരുഷനേക്കാള്‍ പ്രായം കുറഞ്ഞവളെയും സമപ്രായമായവളെയും പ്രായം കൂടിയവളെയും വിവാഹം ചെയ്യാം. നബി (സ) യുടെ ആദ്യ പത്നി ഖദീജ (റ) വിനെ വിവാഹം ചെയ്തപ്പോള്‍ ഖദീജ (റ)വിനു റസൂല്‍ (സ)യെക്കാള്‍ 15 വയസ്സ് കൂടുതലായിരുന്നു. ദീനും സ്വഭാവവും അല്ലലുകളില്ലാത്ത ഒരു വിവാഹ ജീവിതത്തിനു യോചിപ്പുമുള്ള ഒരു സ്ത്രീയേയാണ് ഇണയെ തിരഞ്ഞെടുക്കേണ്ടത്. കൂടുതല്‍ അറിയാന്‍ കുടുംബം & ലൈഫ്‌സ്റ്റൈല്‍ എന്ന ഭാഗം നോക്കുക. ഇണയുടെ തെരഞ്ഞെടുപ്പും കുഞ്ഞുങ്ങളുടെ അവകാശവും എന്ന ലേഖനവും വിഷയ സംബന്ധിയാണ്.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.