വലിയ അശുദ്ധിക്ക് കുളിച്ചതിനു ശേഷം ലീംഗാഗ്രത്തില്‍ വീണ്ടും മനിയ്യു പോലെ നനവു കണ്ടാല്‍ വീണ്ടും കുളിക്കണോ
ചോദ്യകർത്താവ്
അബ്ദുല്ല
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്ഖലനം സംഭവിച്ച് കുറേ സമയത്തിനു ശേഷം ലിംഗ നാളത്തില്‍ തങ്ങി നിന്നിരുന്ന മനിയ്യ് വീണ്ടും പുറത്തു വരാനുള്ള സാധ്യതയുണ്ട്. നിര്‍ബന്ധ കുളിക്കു ശേഷമാണ് അങ്ങനെ മനിയ്യ് വന്നതെങ്കില്‍ വീണ്ടും കുളിക്കല്‍ നിര്‍ബന്ധമാണ്. അങ്ങനെയൊരു ദുരവസ്ഥ ഒഴിവാക്കാനായി കുളിക്കു മുമ്പേ മൂത്രമൊഴിക്കല്‍ സുന്നതാണ്. ഇനി കുളിക്കു ശേഷം അനുഭവപെട്ട നനവ് മനിയ്യ് ആണെന്നു ഉറപ്പില്ലെങ്കില്‍ അത് നജസാണ് . അവിടം കഴുകി വൃത്തിയാക്കിയാല്‍ മതി. മനിയ്യ് എങ്ങനെ തിരിച്ചറിയാമെന്ന് അറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.