വീടിനു കുറ്റിയടിക്കുമ്പോള്‍ ആശാരിയെ കൊണ്ട് അടിപ്പിക്കുന്നത് കൊണ്ട് വല്ല തെറ്റും ഉണ്ടോ.
ചോദ്യകർത്താവ്
അബ്ദുല്‍ ഖാദിര്‍ മലാപ്പില്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
സാധാരണ നിലയില്‍ ആശാരിയെക്കോണ്ടോ മറ്റാരെക്കൊണ്ടോ വീടിനു കുറ്റിയടിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചില ആശാരിമാര്‍ വീടിനു കുറ്റിയടിക്കുമ്പോള്‍ ശിര്‍ക്കു വന്നു ചേരുന്ന ആചാരങ്ങള്‍ അനുവര്‍ത്തിക്കാറുണ്ട്. അത് ഉപേക്ഷിക്കണം. മാത്രമല്ല, നല്ല കാര്യങ്ങള്‍ തുടങ്ങാന്‍ ഏറ്റവും നല്ലത് സജ്ജനങ്ങളായ മുഅ്മിനുകളുടെ ബറകതുള്ള കൈകളാണ്. അതു പോലെ അനുഗ്രഹീത വചനങ്ങളായ ബിസ്മിയും സ്വലാതും ദുആയുമായാണ് തുടങ്ങേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.