കുട്ടി മൂത്രമൊഴിച്ച ബെഡില്‍ (അത് കഴുകി വൃത്തി ആക്കി എന്ന് ഉറപ്പില്ലാതെ) മുസല്ല വിരിച്ചു നിസ്കരിക്കാമോ?
ചോദ്യകർത്താവ്
മുഹമ്മദ് അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കുട്ടിയുടെ മൂത്രമായ ബെഡിനു മുകളില്‍ മുസല്ല വിരിച്ചു നിസ്കരിക്കുന്നതിനു വിരോധമില്ല. പക്ഷേ, മൂത്രത്തിന്‍റെ നനവ് മുസല്ലയിലേക്കുണ്ടാവുന്ന തരത്തില്‍ തളം കെട്ടി നില്ക്കുന്നിടമാവരുത്. നിസ്കാര സമയം വസ്ത്രമോ ശരീരമോ മുതനജ്ജിസായ ബെഡിനെ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ