നോമ്പാദ്യത്തില്‍ 30 ദിവസവും എടുക്കാന്‍ നിയ്യത് വെച്ചു. ഇടയിലേതെങ്കിലും ഒഴിവായാല്‍ മാലികി മദ്ഹബ് പ്രകാരം ഞാന്നിന്നെത്തെ നോമ്പെടുക്കുന്നു എന്ന് കരുതിയാല്‍ ആ നോമ്പ് സ്വഹീഹാകുമോ? പിന്നീട് ഖദാഅ് വീട്ടേണ്ടതുണ്ടോ
ചോദ്യകർത്താവ്
അഫ്‍സല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
റമദാനിലെ ആദ്യരാത്രിയില്‍ ഈ റമദാനിലെ മുഴുവന്‍ നോമ്പും നോറ്റുവീട്ടുവാന്‍ നിയ്യത് വെച്ചാല്‍ മതിയാകുമെന്നാണ് മാലികി മദ്ഹബിലെ അഭിപ്രായം. അതിനാല്‍ ആ രാത്രി അങ്ങനെ നിയ്യത്ത് വെക്കല്‍ നല്ലതാണെന്ന് ഫത്ഹുല്‍ മുഈനില്‍ കാണാം. പക്ഷേ, അതു കൊണ്ട് നിയ്യത്ത് വെക്കാന്‍ മറന്നു പോയ ദിവസത്തെ നോമ്പ് ലഭിക്കണമെങ്കില്‍ ആ നിയ്യത് ചെയ്യുന്നത് ഇമാം മാലിക് (റ) തഖ്‍ലീദ് ചെയ്തു കൊണ്ടായിരിക്കണം. അങ്ങനെ തഖ്‍ലീദ് ചെയ്തിട്ടുണ്ടെങ്കില്‍, രാത്രിയില്‍ പ്രത്യേകം നിയ്യത്ത് ചെയ്യാന് വിട്ടു പോയ നോമ്പിനു അത് മതിയാകും. പിന്നീട് ഖദാഅ് വീട്ടേണ്ടതില്ല.
അപ്രകാരം തന്നെ രാത്രി നിയ്യത്ത് വെക്കാന്‍ മറന്നു പോയവര്‍ക്ക് ഇമാം അബൂഹനീഫ (റ) വിനെ തഖ്‍ലീദ് ചെയ്ത് പകലാദ്യത്തില്‍ നിയ്യത്ത് ചെയ്താല്‍ അന്നത്തെ നോമ്പു ലഭിക്കും.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.