ശരീരത്തില്‍ മുറിവോ വെച്ച്കെട്ടലോ ഉള്ളപ്പോള്‍ വലിയ അശുദ്ധി ഉണ്ടായാല്‍ തയമ്മും ചെയ്തു നിസ്കരിക്കാമോ
ചോദ്യകർത്താവ്
മുജീബ് റഹ്മാന്‍ മടപ്പള്ളി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശരീരത്തില്‍ വെള്ളം ചേര്‍ക്കാന്‍ സാധ്യമല്ലാത്ത വിധത്തില്‍ മുറിവോ, വെച്ചുകെട്ടലകളോ ഉണ്ടെങ്കില്‍, നിര്‍ബന്ധ കുളിയില്‍, അതിനു തയമ്മും ചെയ്യാവുന്നതാണ്. വെള്ളം ചേര്‍ക്കാന്‍ സാധ്യമായ എല്ലാ ഭാഗത്തും വെള്ളം ഒലിപ്പിച്ചതിനു ശേഷം മണ്ണു കൊണ്ട് നിയ്യത്തോടെ മുഖം തടവുകയും പിന്നീട് രണ്ട് കൈകള്‍ മുട്ടോടെ വീണ്ടും മണ്ണുപയോഗിച്ച് തടയുക. കുളിയില്‍ തര്‍തീബ് നിര്ബന്ധമല്ലാത്തതിനാല്‍ ഒന്നിലധികം അവയവങ്ങളില്‍ മുറിവുകളുണ്ടെങ്കിലും ഒരു തയമ്മും മതിയാകും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.