ഒരാളുടെ മാവിലെ മാങ്ങാ തെരുവിലേക്ക് വീണു അത് കഴിച്ചു അതിന്റെ വിധി എന്താണ് ?
ചോദ്യകർത്താവ്
നിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മതില്‍കെട്ടുകള്‍ക്കു വെളിയിലേക്കു വീണതും പ്രത്യേകം മതിലു വെച്ചു വേര്‍തിരിക്കാതെ തുറസ്സായ സ്ഥല്ത്തുമുള്ളവയില്‍ നിന്നു വീണതുമായ പഴങ്ങള്‍ അവിടങ്ങളില്‍ പതിവുണ്ടെങ്കില് എടുത്തു ഭക്ഷിക്കാവുന്നതാണ്. അതിന്‍റെ ഉടമക്ക് സമ്മതമില്ലെന്നു അറിഞ്ഞാല്‍ അതു ഹറാമുമാണ്. തെരുവിലേക്ക് വീണ മാങ്ങ എടുത്തു ഭക്ഷിക്കുന്നതിന്‍റെയും വിധി അതു തന്നെയാണ്.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.