എപ്പോളും സ്ത്രീകള്‍ മുടി മറക്കുന്നതിനെ പറ്റി സംസാരിക്കുന്ന പ്രഭാഷകന്മാര്‍ പോലും നെരിയാണിക്ക് അടിയിലേക്ക് വസ്ത്രം ധരിക്കുന്നതായി കാണുന്നു. ഇതിന്‍റെ ഇസ്ലാമിക കാഴ്ചപ്പാട് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
ഉമര്‍
Aug 25, 2016
CODE :
ഞെരിയാണിക്കു താഴെ വന്ന തുണി നരകത്തിലാണെന്ന് സ്വഹീഹായ ഹദീസുണ്ട്. ബുഖാരി, നസാഇ, മാലിക്, അബൂദാവൂദ്, ഥബ്റാനി തുടങ്ങി ധാരാളം ഹദീസ് പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഇത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ വസ്ത്രം നരകത്തിലാണ് എന്നതിന്‍രെ അതു ധരിച്ചവന്‍ നരകത്തില്‍ പോകാന്‍ ഇത് കാരണമാകുമെന്നാണ്.
ഈ ഹദീസിന്‍റെ വിശദീകരണങ്ങളില്‍ പണ്ഡിതന്മാര്‍ ഈ വിഷയത്തിലെ മറ്റു ഹദീസുകള്‍ കൂടി പരിഗണിച്ച്, അഹങ്കാരത്തോടെ ഞെരിയാണിക്കു താഴെ വസ്ത്രം ധരിക്കുന്നവന്‍ നരകത്തില്‍ പോകും. അതിനാലത് നിഷിദ്ധമാണ്. അറിയാതെ ഞെരിയാണിക്കു താഴെ വസ്ത്രം ഇറങ്ങിയാല്‍ അത് പൊറുക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വസ്ത്രം ഞെരിയാണിക്കു താഴെയിറങ്ങുന്നത് നിസ്കാരം ബാഥിലാകുന്ന കാര്യങ്ങളില്‍ പെട്ടതല്ല. ഞെരിയാണിക്കു താഴെ വസ്ത്രമുടുത്തു നിസ്കരിച്ചവന്‍റെ നിസ്കാരം സ്വഹീഹാകുന്നതാണ്. പക്ഷേ, ഞെരിയാണിക്കു താഴെ വസ്ത്രം ധരിച്ചതിനുള്ള കുറ്റം അവനുണ്ടാകും.
നാം നമ്മെ ഉപദേശിക്കുന്നവരുടെ കുറ്റങ്ങള്‍ ചിക്കിച്ചികഞ്ഞു അന്വേഷിക്കുന്നതിനു പകരം അവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക. നമ്മളില്‍ ആരും (ഉപദേശിക്കുന്നവനും ഉപദേശം കേള്‍ക്കുന്നവനും) പൂര്‍ണ്ണരല്ലല്ലോ. എല്ലാ തെറ്റുകളില്‍ നിന്നും പരിശുദ്ധനായിട്ടു ഉപദേശങ്ങള്‍ നല്‍കാനാവില്ലല്ലോ.
അല്ലാഹു തആല നല്ലത് പറയാനും പ്രവര്‍ത്തിക്കാനും നമ്മെ അനുഗ്രഹിക്കട്ടെ..!