സകാത്ത് നല്‍കിയതിനു ശേഷമുള്ള പ്രധാന ദിക്റുകളും ദുആകളും ഏതൊക്കെയാണ്?
ചോദ്യകർത്താവ്
ശംസു
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സകാത് നല്‍കുന്നവന് നല്‍കിയ ശേഷം ربنا تقبل منا إنك أنت السميع العليم (ഞങ്ങളുടെ നാഥാ ഞങ്ങളില്‍ നിന്നു സ്വീകരിക്കണേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും എല്ലാം അറിയുന്നവനുമാണല്ലോ.) എന്നു ദുആ ചെയ്യല്‍ സുന്നത്താണ്. മാത്രമല്ല, ഏതു ഇബാദത്തുകള്‍ക്കു പിറകെയും ഇസ്തിഗ്ഫാറും മറ്റു ദുആകളും ചെയ്യുന്നത് സ്വാലിഹീങ്ങളുടെ പതിവാണ്.
സകാത് വാങ്ങുന്നവന്‍ സകാത് നല്‍കുന്നവനു വേണ്ടി ദൂആ ചെയ്യണം. സുറതു ത്തൌബയിലെ 103 ആം ആയതു പ്രകാരം അങ്ങനെ ദുആ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി (സ) തങ്ങള്‍ സകാത് ദായകര്‍ക്കു വേണ്ടി പ്രത്യേകം ദുആ ചെയ്തതായി ഹദീസുകളില്‍ കാണാം. ഇമാം ശാഫിഈ (റ) താഴെ കൊടുത്ത ദൂആ സകാത് സ്വീകരിക്കുന്നവന്‍ സകാത് ദായകനു വേണ്ടി ദുആ ചെയ്യാന്‍ കല്‍പിച്ചിട്ടുണ്ട്.
آجَرَكَ اللَّهُ فِيما أعْطَيْتَ، وَجَعَلَهُ لَكَ طَهُوراً، وَبَارَكَ لَكَ فِيما أَبْقَيْتَ (അല്ലാഹു നിങ്ങള്‍ നല്‍കിയതില്‍ നിങ്ങള്‍ക്കു പ്രതിഫലം നല്‍കട്ടെ, അത് നങ്ങള്‍ക്ക് ശുദ്ധീകരണമാക്കട്ടെ, നിങ്ങള്‍ അവശേഷിപ്പിച്ചതില്‍ അവന്‍ നിങ്ങള്‍ ബറകത് നല്‍കട്ടെ)
ഇങ്ങനെ ദുആ ചെയ്യല്‍ സുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.