തറാവീഹ് എട്ട് റക്അത്ത് പള്ളിയില്‍ നിന്ന് നിസ്ക്കരിച്ച് ബാക്കിയുള്ള പന്ത്രണ്ട് ജോലി കഴിഞ്ഞ് നാലഞ്ചു മണിക്കൂറിനു ശേഷം റൂമില്‍ നിന്ന് പൂര്‍ത്തിയാക്കാന്‍ പറ്റുമോ? ഇത്ര നീണ്ട ഇടവേള വന്നാല്‍ തുടര്‍ച്ച നഷ്ടപ്പെടുമോ?
ചോദ്യകർത്താവ്
സാലിം ജിദ്ദ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തറാവീഹിലെ ഓരോ രണ്ടു റക്അതുകള്‍ക്കിടയില്‍ തുടര്‍ച്ച നിബന്ധനയില്ല. ഓരോ നാലു റക്അതുകള്‍ക്കു ശേഷം അല്‍പം ദീര്‍ഘമായ ഇടവേളയുണ്ടായതിനാലാണല്ലോ ഈ നിസ്കാരത്തിനു തറാവീഹ് എന്നു പേരു തന്നെ വന്നത്. ആദ്യം എട്ടു റക്അത് നിസ്കരിച്ച് പിന്നീട് മണിക്കൂറുകള്‍ക്കു ശേഷം ബാക്കി നിസ്കരിച്ചാലും അത് സാധുവാകുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.