ഒരാള്‍ അവന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടു അങ്ങനെ അവന്‍ അവിടെ ഫിതര്‍ സകാത്ത് കൊടുക്കുകയും ചെയിതു .പെരുന്നാള്‍ നിസ്കാരത്തിനു ശേഷം അവന്‍ അവന്റെ സൊന്തം നടിലെക് മടങ്ങി. അപ്പോള്‍ അവിടെ(നാട്ടില്‍) നോമ്പ് ആണ് അങ്ങനെ ആണെങ്കില്‍ അവന്‍ നാട്ടില്‍ നോമ്പ് എടുക്കേണ്ടത് ഉണ്ടോ ? വീണ്ടും ഫിതര്‍ സകാത്ത് നാട്ടില്‍ കൊടുക്കേണ്ടത് ഉണ്ടോ? ഉത്തരം പെട്ടന്ന് കിട്ടു മെന്നു പ്രതീക്ഷിക്കുന്നു
ചോദ്യകർത്താവ്
മുഹമ്മദ് ശമീല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നോമ്പില്ലാത്ത നാട്ടില്‍നിന്ന് നോമ്പുള്ള നാട്ടിലേക്ക് എത്തുന്ന വ്യക്തിയുടെ വിധി അയാളവിടെയെത്തുന്ന സമയത്തെ ആശ്രയിച്ചിരിക്കും. നോമ്പിന്‍റെ പകലിലാണെങ്കില്‍ (അഥവാ അദ്ദേഹം നോമ്പെടുക്കാതെ) നോമ്പ് കാരനെപ്പോലെ നിന്ന് ഇംസാക് ആണ് അദ്ദേഹത്തിന് നിര്‍ബന്ധം. മറിച്ച് നോമ്പ് തുടങ്ങുന്ന സമയത്തിന് മുമ്പാണെങ്കില്‍ (സുബ്ഹി ബാങ്കിന് മുമ്പായി) റമദാന്‍ നിലനില്‍ക്കുന്ന നാട്ടിലെത്തിയെന്നതിനാല്‍ അയാളെ സംബന്ധിച്ചിടത്തോളം അത് റമദാന്‍ തന്നെയാണെന്നും അയാള്‍ അവരോടൊപ്പം നോമ്പ് എടുക്കല്‍ നിര്‍ബന്ധമാണ് എന്നുമാണ് പ്രബലാഭിപ്രായം. നാട്ടിലെ പെരുന്നാള്‍ ദിവസം നോമ്പനുഷ്ഠിക്കല്‍ നിഷിദ്ധവുമാണ്.
റമദാന്‍ നോമ്പ് അവസാനിച്ച രാത്രിയുടെ തുടക്കത്തോടെയാണ് ഫിഥ്റ് സ്വകാത് നിര്‍ബന്ധമാകുന്നത്. ചോദ്യത്തില്‍ പറഞ്ഞ പ്രകാരം അത് ഗള്‍ഫില്‍ വെച്ചു തന്നെ സംഭവിക്കുകയുണ്ടായി. അതിനാല്‍ നാട്ടില്‍ പെരുന്നാള്‍ ദിവസം വീണ്ടും സകാത് നിര്‍ബന്ധമാകുന്നില്ല. മാത്രമല്ല നാട്ടിലെ നോമ്പും പെരുന്നാളും അനുസരിച്ച് ചില വിധികള്‍ മാനിക്കേണ്ടിവരുന്നത് ആ സാഹചര്യത്തെയും സമയത്തെയും ബഹുമാനിക്കുക എന്ന കാരണത്താലാണ്.
വിഷയ സംബന്ധിയായ മറ്റു ചോദ്യോത്തരങ്ങളുടെ ലിങ്കുകള്‍ താഴെ ചേര്‍ക്കുന്നു
ഗള്‍ഫില്‍ നിന്നു നോമ്പുള്ളവന്‍ നാട്ടില്‍ എപ്പോള്‍ മുറിക്കണം
റമദാന്‍ 31 ലഭിച്ചാല്‍ എന്ത് ചെയ്യണം വിമാനയാത്രയില്‍ എവിടെ വെച്ച് നോമ്പ് തുറക്കുംഗള്ഫില്നിന്ന് നോമ്പ് തുടങ്ങി പെരുന്നാളിന് നാട്ടിലേക്ക് പോയാല്‍
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
എവിടെയും പെരുന്നാള്‍ കിട്ടാത്തവന്റെ ഫിത്റ് സകാത്
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ