നബി (സ്വ) യുടെ പേരില്‍ ഉംറ ചെയ്യുന്നതിന്റെ വിധിയെന്ത്?
ചോദ്യകർത്താവ്
മുഹമ്മദ് ശഫീഖ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
മരിച്ചു പോയവര്‍ നിര്‍ബന്ധമായ ഹജ്ജും ഉംറയും നിര്‍വ്വഹിച്ചിട്ടില്ലെങ്കില്‍ അവരുടെ ഹജ്ജും ഉംറയും ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ നിറവേറ്റേണ്ടതാണ്. മരിച്ചയാളുടെ സ്വത്തില്‍ നിന്ന് അതിന്‍റെ ചെലവെടുത്ത് മറ്റൊരാളെക്കൊണ്ട് ചെയ്യിച്ചാലും മതിയാകും. പക്ഷേ, നിര്‍ബന്ധ ബാധ്യത നിറവേറ്റി മരണപ്പെട്ടവര്‍ക്കായി സുന്നത്തായ ഹജ്ജും ഉംറയും നിര്‍വ്വഹിക്കല്‍ അനുവദനീയമല്ല. അതിനാല്‍ നബി(സ)ക്കായി ഉംറ നിര്‍വ്വഹിക്കാവതല്ല. എന്നാല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്ത് അതിന്‍റെ പ്രതിഫലം മരിച്ചവര്‍ക്ക് ഹദ്‍യ നല്‍കുന്നതിന്‍റെ ഭാഗമായി സ്വന്തം ഉംറ നിര്‍വ്വഹിക്കുകയും അതിന്‍റെ പ്രതിഫലം ഹദ്‍യ ചെയ്യുകയും ചെയ്യാം.
നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.