ഒരാള്‍ക്ക് ഒരു കമ്പനിയില്‍ പത്തു ലക്ഷം ഷെയര്‍ ഉണ്ട്. കമ്പനി അവരുടെ മൊത്തം സ്റ്റോക്കിന്നുള്ള സകാത്ത് കൊടുക്കുന്നെങ്കില്‍ ഈ പത്ത് ലക്ഷത്തിനുള്ള സക്കാത്ത് വേറെ കൊടുക്കേണ്ടതുണ്ടോ
ചോദ്യകർത്താവ്
സാലിം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കൂട്ടു കച്ചവടത്തില്‍ കമ്പനി മൊത്തം സ്റ്റോകിന്‍റെയും സകാത് നല്‍കുന്നുവെങ്കില്‍ അതിലെ മറ്റു ഷെയറുടമകള്‍ അവരവരുടെ ഷെയറുകളുടേത് പ്രത്യേകം വേറെ സകാതു നല്‍കേണ്ടതില്ല. മൊത്തമായി കൊടുത്തത് മതിയാകും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ