സൌദിയില്‍ ഒരു കടയുടെ ഓഹരിയായി നല്‍കിയ പണത്തിന്‍റെ സകാത്ത് എങ്ങനെ കൊടുക്കണം? മുതലിന് ഒരു പ്രാവശ്യം കൊടുത്താല്‍ മതിയെന്നും പിന്നീട് ലാഭത്തിനു മാത്രം നല്‍കിയാല്‍ മതിയെന്നും ഒരാള്‍ പറഞ്ഞു. ഇവിടെ ഗവണ്‍മെന്‍റിലേക്ക് ഒരു സംഖ്യ അടക്കുന്നുമുണ്ട്. ഒന്ന് വിശദമാക്കുമല്ലോ.

ചോദ്യകർത്താവ്

സിറാജ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കച്ചവടത്തില്‍ വര്‍ഷം പൂര്‍ത്തിയാവുകയും, അപ്പോഴുള്ള കച്ചവടച്ചരക്കുകളുടെ വില കണക്ക് എത്തുകയും ചെയ്താല്‍ സകാത് നിര്‍ബന്ധമാവുന്നതാണ്. കൂട്ടുകച്ചവടമാണെങ്കിലും ഇത് തന്നെയാണ് വിധി. കൂട്ടുകച്ചവടത്തില്‍ കച്ചവടം നടത്തുന്ന ആള്‍ക്ക് മൊത്തം കച്ചവടത്തിന്‍റെ സകാത് കണക്കാക്കി അത് വിതരണം ചെയ്യാവുന്നതാണ്. അതിന് മറ്റുള്ളവരുടെ അനുവാദം വേണമെന്നില്ല. കച്ചവടം നടത്തുന്നവന്‍ സകാത് നല്‍കുന്നില്ലെങ്കില്‍ ഷെയര്‍ ഹോള്‍ഡേഴ്സ് അവരുടെ വിഹിതത്തിനുള്ള സകാത് കണക്കാക്കി നല്‍കേണ്ടതാണ്. തങ്ങളുടെ വിഹിതത്തിന് നല്‍കാത്തതിന് അവര്‍ കുറ്റക്കാരാവും. കൂടുതല്‍ അറിയാന്‍ കച്ചവടത്തിലെ സകാത് എന്ന ലേഖനം വായിക്കുക.

മുതലിനു ഒരു പ്രാവശ്യം നല്‍കുക, പിന്നീടു ലാഭത്തിനു മാത്രം നല്‍കുക എന്ന ഒരു അവസ്ഥ ഇവിടെ ഉദിക്കുന്നേ ഇല്ല. ഗവണ്‍മെന്‍റിലേക്ക് അടക്കുന്ന തുക സാധാരണ ടാക്സ് ഇനത്തിലാണെങ്കില്‍ അതു സകാതിനു പകരമാവുകയില്ല. ഇസ്ലാമിക ഗവണ്‍മെന്‍റ് സകാത് സ്വീകരിക്കാന്‍ നിയോഗിച്ചവര്‍ക്ക് കച്ചവടവസ്തുക്കള്‍, കടം, കച്ചവടത്തില്‍ തന്നെ ഉപയോഗിക്കുന്ന ലാഭം തുടങ്ങി സകാതില്‍ പരിഗണിക്കേണ്ടതെല്ലാം പരിഗണിച്ച് അതിന്‍റെ 2.5 ശതമാനം നല്‍കിയാല്‍ സകാതു വീടുകയും ചെയ്യും.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter