ഒരാള്ക്ക് വിദ്യാരത്ഥി എന്ന നിലയില്‍ മാസാമാസം കിട്ടുന്ന സ്കോളര്‍ഷിപ് തുക, വരുമാനമായി കണക്കാക്കി അതിനു സകാത്ത് കൊടുക്കേണ്ടതുണ്ടോ? അയാള്‍ക്ക് മറ്റു വരുമാന മാര്‍ഗങ്ങളൊന്നുമില്ല
ചോദ്യകർത്താവ്
ശംശീര്‍ അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കാശിന്‍റെ കാര്യത്തില്‍ വരുമാനത്തിന്‍റെ തോതു നോക്കിയല്ല സകാത് നിര്‍ബന്ധമാകുന്നത്. നിശ്ചിത തുക (595 ഗ്രാം വെള്ളിയുടെ വില) ഒരു വര്‍ഷം (ഹിജ്റ വര്‍ഷം പ്രകാരം) കൈവശമുണ്ടായാല്‍ അതിനു സകാത് കൊടുക്കല്‍ നിര്‍ബന്ധമാണ്. അപ്പോള്‍ ഒരു വര്‍ഷം മുഴുവന്‍ കൈവശമുണ്ടായിരുന്ന മൊത്തം തുകയുടെ 2.5 ശതമാനം സകാതായി നല്‍കാന്‍ അവന്‍ ബാധ്യസ്ഥനാണ്. അവനു മറ്റു വരുമാനങ്ങളൊന്നുമില്ലെങ്കിലും ശരി. എന്നാല്‍ കൈയില്‍ വരുന്ന പണം ഒരു വര്‍ഷം തികയുന്നതിനു മുമ്പേ ചെലവായിപ്പോകുകയോ അല്ലെങ്കില്‍ ഒരു വര്‍ഷം മുഴുക്കെ കൈവശമുണ്ടായത് നിശ്ചിത അളവില്‍ താഴെയോ ആണെങ്കില്‍ അതിനു സകാത് നിര്‍ബന്ധമാകുകയില്ല, മറ്റു വരുമാനങ്ങളുണ്ടെങ്കിലും ശരി.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.