മാസ ശമ്പളത്തില്‍ നിന്നും മിച്ചം വെക്കുന്ന കാശ് കൊല്ലം തികയുമ്പോള്‍ എത്ര രൂപ ആയാല്‍ ആണ് സാകാത് നിര്‍ബന്ധമാവുക ?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശമ്പളത്തിലൂടെ ലഭിച്ച് വര്‍ഷം തികഞ്ഞ കാശിന്, കറന്‍സിയുടെ സകാതിന്‍റെ അതേ വിധി തന്നെയാണ്. വെള്ളിയുടെ വില മൂല്യം കണക്കാക്കിയാണ് നിസാബ് അഥവാ സകാത് ബാധ്യതയാകാനുള്ള ഏറ്റവും കുറഞ്ഞ കണക്ക് തീരുമാനിക്കേണ്ടത്. അഥവാ കൈയിലിരിപ്പായിട്ടുള്ള കാശ് 595 ഗ്രാം വെള്ളിയുടെ വിലക്കു തുല്യമായ സംഖ്യ എത്തുകയും അത് കുറയാതെ ഒരു വര്‍ഷം നീണ്ടു നില്‍കുകയും ചെയ്താല്‍ ഒരു വര്‍ഷം കൈയിലുണ്ടായ മൊത്തം തുകയുടെ 2.5 ശതമാനം സകാതായി നല്‍കണം. കൂടുതല്‍ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.