ഭാര്യയെ ചുംബിച്ചാല്‍ നോമ്പ് മുറിയുമോ, ഭാര്യയുടെ ഔറത് കണ്ടാല്‍ വിധി എന്ത് ?
ചോദ്യകർത്താവ്
സഫീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഭാര്യയെ ചുംബിച്ചതു കൊണ്ടു മാത്രം നോമ്പു മുറിയുകയില്ല. ഭാര്യയെ മറയില്ലാതെ ചുംബിക്കുകയും തന്മൂലും സ്ഖലനമുണ്ടാവുകയും ചെയ്താല്‍ നോമ്പു മുറിയും. അത് ഖദാഅ് വീട്ടുകയും വേണം. നോമ്പ് നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ നോമ്പുകാരന് വികാരത്തോടെ ഭാര്യയെ ചുംബിക്കുന്നത് തഹ്റീമിന്റെ കറാഹതാണ്. അഥവാ അത് ഒഴിവാക്കണമെന്നര്‍ഥം. ചുംബനം പോലെ തന്നെയാണ് ആലിംഗനവും മറ്റും.
ഭാര്യയുടെ ഔറത് സ്വന്തം ഭര്‍ത്താവ് കാണുന്നത് അനുവദനീയമാണ്. നോമ്പു കാരന് സ്വന്തം ഭാര്യയുടെയോ മറ്റുള്ളവരുടേയോ ഔറത് കണ്ടത് കൊണ്ട് നോമ്പു മുറിയുകയില്ല. അതു മൂലം സ്ഖലനം സംഭവിച്ചാലും ശരി. പക്ഷേ, നോമ്പുകാരനു സകല വികാരങ്ങളില്‍ നിന്നും അകന്ന് നില്ക്കല് വലിയ സുന്നത്താണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.