റമളാന്‍ മാസത്ത് രാത്രിയില്‍ ഭാര്യയുമായി ബന്ധപ്പെട്ടാന്‍ പിറ്റേന്ന് കുളിക്കാതെ നോന്പ് എടുക്കാന്‍ പറ്റുമോ. രാവിലെ സൂര്യന്‍ ഉദിച്ചതിന് ശേഷം കുളിച്ചാല്‍ മതിയാവുമോ
ചോദ്യകർത്താവ്
മുഹമ്മദ് ഖാസിം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
രാത്രിയില്‍ ഭാര്യയുമായി ബന്ധപെട്ടോ മറ്റോ ജനാബതുകാരനായാല്‍ സുബ്ഹുക്കുമുമ്പു തന്നെ കുളിക്കണമെന്ന് നോമ്പു ശരിയാകാനുള്ള നിബന്ധനയല്ല. സൂര്യന്‍ ഉദിച്ചതിനു ശേഷം കുളിച്ചാലും അവന്‍റെ നോമ്പിനു ഒരു കുഴപ്പവുമില്ല. പക്ഷേ, സൂര്യന്‍ ഉദിക്കുന്നതിനു മുമ്പായി നിര്‍ബന്ധമായി നിര്‍വ്വഹിക്കേണ്ട സുബ്ഹ് നിസ്കാരത്തിനു വേണ്ടി, നോമ്പു വേളയിലും അല്ലാത്തപ്പോഴും, കുളിക്കല്‍ അത്യാവശ്യവും നിര്‍ബന്ധവുമാണ്. നോമ്പു നോല്കുന്നവന്‍ സുബ്ഹിക്കു മുമ്പായി തന്നെ ജനാബത് കുളിക്കുന്നതാണ് സുന്നത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.