ബിദ്'ഈ പ്രസ്ഥാനക്കാരുടെ ദു'ആ അള്ളാഹു സ്വീകരിക്കുമോ ? ഗള്ഫില്‍ ഇമാം നില്ക്കുന്നവരുടെ ദു'ആക്കു ആമീന്‍ പറയണോ ?
ചോദ്യകർത്താവ്
റിയാസ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അല്ലാഹുവിനോടു ആരു ദുആ ചെയ്താലും അതു സ്വീകരിക്കപ്പെടാം. ബിദ്അതുകാരുടെയും ഫാസിഖുകളുടെയും ദുആകളും അല്ലാഹു സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. ഖിയാമം വരെ ആയുസ്സ് നീട്ടിത്തരണമെന്ന ഇബ്‍ലീസിന്‍റെ ദുആ വരെ അല്ലാഹു സ്വീകരിച്ചിട്ടുണ്ട്. ആമീന്‍ പറയുന്നവനും ആ ദുആയില്‍ പങ്കു ചേര്‍ന്നവനാണ്. അഥവാ ദുആ ചെയ്തവനെപ്പോലെയാണ്. ചില ദുആകള്‍ സ്വീകരിക്കപ്പെടുന്നത് ദുആക്ക് ആമീന്‍ പറഞ്ഞവരുടെ ഇഖ്‍ലാസും തഖ്‍വയും മൂലമായിരിക്കാം. അതിനാല്‍ നല്ല ദുആകള്‍ക്ക് ആമീന്‍ പറയാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.