മൃഗത്തെ അറുത്ത് കൊടുക്കന്നതിനായി നേര്‍ച്ചയാക്കിയ തുക പണമായി സ്വദഖ നല്‍കാന്‍ പറ്റുമോ ?. നേര്‍ച്ച കൊടുക്കുന്നതുമായി ബദ്ധപ്പെട്ട കാര്യങ്ങള്‍ വിവരിക്കാമോ ?

ചോദ്യകർത്താവ്

ജിനൂപ് റശീദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൃഗത്തിനെ അറുത്ത് കൊടുക്കന്നതിനായി നേര്‍ച്ചയാക്കിയ തുക പണമായി സ്വദഖ നല്‍കല്‍ ശരിയല്ല. ഈ പണം ഉപയോഗിച്ച് ഒരു മൃഗത്തെ അറുത്തു നല്‍കാന്‍ ഞാന്‍ നേര്‍ച്ചയാക്കി എന്നു പറഞ്ഞ്,  നേര്‍ച്ച ഒരു പ്രത്യേക തുകയോട് ബന്ധിപ്പിച്ചാല്‍  ആ തുക കൊണ്ട് തന്നെ ഉദ്ദേശിച്ച മൃഗത്തെ വാങ്ങി അറുത്ത് കൊടുക്കുക തന്നെ വേണം. പകരം ആ തുക സ്വദഖയായി നല്‍കിയാല്‍ നേര്‍ച്ച വീടുകയില്ല. നേര്‍ച്ചയുമായി ബദ്ധപ്പെട്ട കാര്യങ്ങള്‍ മുമ്പി വിശദീകരിച്ചത് ഇവിടെ വായിക്കുക യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter