സുബ്ഹിന് ശേഷമുള്ള ഇബാദത്തിനു ഹജും ഉംറയും ചെയ്ത കൂലി ഉണ്ടോ? അതിനു എന്ത് ചെയ്യണം?

ചോദ്യകർത്താവ്

Muhammad

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുബ്ഹ്  ജമാഅതായി നിസ്കരിച്ച ശേഷം സൂര്യ൯ ഉദിച്ച് ഒരു കുന്തത്തിന്റ കണക്ക് ഉയരുന്നത് (ഏകദേശം 20 മിനുട്ട്) വരെ ദിക്റ് ചൊല്ലിയിരിക്കുകയും പിന്നെ രണ്ട് റകഅത് നിസ്കരിക്കുകയും ചെയ്താല്‍ പരിപൂ൪ണമായ ഹജ്ജും ഉംറയും ചെയ്ത പ്രതിഫലം ലഭിക്കുന്നതാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഈ നിസ്കാരം صلاة الإشراق എന്ന പേരിലറിയപ്പെടുന്നു

وعن أنس رضي الله عنه قال " قال رسول الله صلى الله عليه وسلم من صلى الفجر في جماعة ثم قعد يذكر الله تعالى حتى تطلع الشمس ثم صلى ركعتين كانت له كأجر حجة وعمرة تامة تامة تامة " رواه الترمذي وقال حديث حسن

ജമാഅതായി സുബ്ഹ് നിസ്കരിച്ചവ൪ക്ക് മാത്രമാണ് ഈ പ്രതിഫലം ലഭിക്കുകയെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter