തഹജ്ജുദ് എത്ര റകഅത്ത് വരെ ആവാം? ഹറമില്‍ ഖിയാമുല്ലൈല്‍ തഹജ്ജുദ് നിസ്കാരമാണെന്നും കേള്‍ക്കുന്നു വിശദീകരിച്ചാലും?

ചോദ്യകർത്താവ്

മുഹമ്മദ് കുന്നുമ്മല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ രാത്രി ഉറക്കമുണര്‍ന്ന ശേഷം സുബ്ഹിക്ക് മുമ്പായി നിര്‍വ്വഹിക്കുന്നതാണ് തഹജ്ജുദ്. വളരെയേറെ പ്രാധാന്യമുള്ളതാണ് തഹജ്ജുദ് നിസ്കാരം. ചുരുങ്ങിയത് രണ്ട് റകഅതാണ്. ഇത് രണ്ട് റക്അത് മുതല്‍ എത്രയും ആവാമെന്നാണ് ശാഫീ മദ്ഹബ്. ഹനഫീ മദ്ഹബ് പ്രകാരം പരമാവധി എട്ടും മാലികീ മദ്ഹബനുസരിച്ച് ഒരഭിപ്രായ പ്രകാരം പത്തും മറ്റൊരഭിപ്രായ പ്രകാരം പന്ത്രണ്ടുമാണ്. രാത്രിയില്‍ ഉറങ്ങി എഴുന്നേറ്റ് നിസ്കരിക്കുന്നതിനാണ് തഹജ്ജുദ് എന്ന് പറയുന്നത്. തഹജ്ജുദിനു അതിനു മുമ്പായി ഉറങ്ങണമെന്നത് നിബന്ധനയായിട്ടു തന്നെയാണ് ഫുഖഹാക്കള്‍ വിശദീകരിക്കുന്നത്. രാത്രിയില്‍ നിസ്കരിക്കുന്ന സുന്നത്  നിസ്കാരങ്ങളാണ് ഖിയാമുല്ലൈല്‍. പലപ്പോഴും തഹജ്ജുദിനു പകരമായും ഖിയാമുല്ലൈല്‍ എന്നു പ്രയോഗിക്കാറുണ്ട്.  രാത്രിയിലെ നിരുപാധിക സുന്നത് നിസ്കാരങ്ങള്‍ക്ക് ഉറങ്ങി എഴുന്നേല്‍ക്കല്‍ നിബന്ധനയില്ല. തഹജ്ജുദ് നിസ്കാരമാണ് ഖിയാമുല്ലൈല്‍ എന്നും അത് റമദാനില്‍ മാത്രമുള്ളതല്ലെന്നും എല്ലാ മാസവും എല്ലാ രാത്രികളിലുമുള്ളതെന്നുമാണ് ഭൂരിഭാഗം പണ്ഡിതരും പറയുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter