ഓരോ അവയവത്തിനും വ്യഭിചാരമുണ്ടെന്നാല്‍ അര്‍ത്ഥമെന്താണ്?

ചോദ്യകർത്താവ്

റഈസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഓരോ അവയവത്തിനും വ്യഭിചാരമുണ്ടെന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒരു ഹദീസില്‍ ഇങ്ങനെ കാണാം: كتب على ابن آدم نصيبه من الزنا مدرك ذلك لا محالة العينان زناهما النظر والأذنان زناهما الاستماع واللسان زناه الكلام واليد زناها البطش والرجل زناها الخطا والقلب يهوى ويتمنى ويصدق ذلك الفرج أو يكذبه "ഒരോ മനുഷ്യനും വ്യഭിചാരത്തില്‍ നിന്ന് വിഹിതം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആ വിഹിതം എല്ലാവര്‍കും ലഭിക്കുമെന്നതില്‍ ഒരു സംശയവുമില്ല. കണ്ണിന്റെ വ്യഭിചാരം നോട്ടവും ചെവിയുടേത് കേള്‍ക്കലും നാവിന്റെത് സംസാരവും കൈയുടേത് പിടിക്കലും കാലിന്റേത് നടത്തവുമാണ്. ഹൃദയം വ്യഭിചാരത്തെ കുറിച്ച് ചിന്തിക്കും ഗുഹ്യാവയവം അതിനെ പുല്‍കുകയോ അകറ്റി നിര്‍തുകയോ ചെയ്യും." ഈ ഹദീസ് പണ്ഡിതന്മാര്‍ വിശദീകരിച്ചത് ഈ വിധമാണ്: അവയവങ്ങളുടെ നിഷിദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യഭിചാരമെന്ന് പറയാന്‍ കാരണം അവ യഥാര്‍ത്ഥ വ്യഭിചാരത്തിലേക്കു നയിക്കുമെന്നതിനാലാണ്. അനുവദനീയമല്ലാത്ത നോട്ടവും സംസാരവുമാണല്ലോ വ്യഭിചാരത്തിലേക്കെത്തിക്കുന്നത്. അവയവങ്ങള്‍ ചെയ്യുന്ന നിഷിദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെറുദോശമായിട്ടാണ് ഗണിക്കപ്പെടുക. പക്ഷെ ആ പ്രവര്‍ത്തനങ്ങള്‍ മൂലം യഥാര്‍ത്ഥ വ്യഭിചാരം സംഭവിച്ചാല്‍ ഈ പ്രവര്‍ത്തനങ്ങളൊക്കെ വലിയ കുറ്റങ്ങളായി തന്നെ ഗണിക്കപ്പെടുകയും ശിക്ഷ ലഭിക്കുകയും ചെയ്യും. അള്ളാഹു പറയുന്നു:  إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كَرِيمًا "നിങ്ങളോട് വിരോധിക്കപ്പെട്ട മഹാപാപങ്ങളെ ഉപേക്ഷിക്കുകയാണെങ്കില്‍ ചെറിയ പാപങ്ങള്‍ നിങ്ങള്‍ക്ക് നാം മാപ്പ് ചെയ്തുതരികയും മാന്യമായ ഒരു സ്ഥലത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്". കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter